Welcome to St. John’s Church
കോട്ടയം പട്ടണത്തില്‍ നിന്ന് 12 കി.മി. പടിഞ്ഞാറുമാറി, വേമ്പനാട്ടുകായലിന്‍റെ കിഴക്കുവശത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിസുന്ദരമായ ഗ്രാമമാണ് കുമരകം. പ്രകൃതി സൗന്ദര്യംകൊണ്ടു ധാരാളം പേരെ ആകര്‍ഷിക്കുന്ന കുമരകം, പണ്ട് തെക്കുംകൂര്‍ രാജാവംശത്തിന്‍റെ വിശ്രമകേന്ദ്രമായിരുന്നു. ഈ ഗ്രാമത്തിന്‍റെ ആത്മീയ സ്രോതസ്സായി, ക്നാനായ സമുദായത്തിന് അഭിമാനമായി വിരാജിക്കുന്നു, വി. ജോണ്‍ നെപുംസ്യനോസിന്‍റെ നാമത്തിലുള്ള വള്ളാറ പുത്തന്‍പള്ളി.
1841 ഒക്ടോബര്‍ 28-ം തിയതി വി.ശിമയോന്‍ , വി.യൂദാ എന്നീ സ്ളീഹന്‍മാരുടെ തിരുന്നാള്‍ ദിവസം അന്നത്തെ ഇടക്കാട്ടു പള്ളിയുടെ വികാരി എസ്തപാനോസച്ചന്‍ ശിലാസ്ഥാപനം നടത്തി ദേവാലയ നിര്‍മാണത്തിന് തുടക്കം കുറിച്ചു. കാലാകാലങ്ങളില്‍ സഭയില്‍ ആരംഭിച്ച സോളഡിറ്റി , ചെറുപുഷ്പ മിഷന്‍ ലീഗ് , തിരുബാലസഖ്യം , വിന്‍സെന്റ് ഡി പോള്‍ , മരിയ സഖ്യം , കെ. സി. വൈ.എല്‍ , ലീജീണ്‍ ഓഫ് മേരി തുടങ്ങിയ സംഘടനകള്‍ ഈ ഇടവകയിലും ആരംഭിക്കുകയും ചെയ്തൂ. മത ബോതവല്‍കരണ ക്ലാസ്സുകള്‍ വിശ്വാസം പകര്‍ന്നു തരുന്ന അധ്യാപകരാല്‍ ഏറ്റവും നന്നായി പുരോഗമിക്കുന്നു . എല്ലാവര്‍ഷവും മെയ് 21-15 തിയതികളില്‍ ഇടവക മദ്ധ്യസ്ഥ്യന്‍റെ തിരുനാള്‍ സാഘോഷം കൊണ്ടാടുന്നു . ഇന്നു 480 കുടുംബങ്ങളിലെ 300 ഓളം അംഗങ്ങള്‍ അതിമീയ ഗുരു ബഹു .ജോസഫ് മുളവനാല്‍ അച്ചന്റെ നേതൃത്വത്തില്‍ വള്ളറ പള്ളി ആള്‍ത്താരക്കു ചുറ്റും ഒത്തു കൂടി ദൈവത്തെ മഹത്ത്വപെടുത്തുകയും സഹോദര സ്നേഹത്തിലൂടെ ദൈവത്തെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുന്നു . Read More »
Messages
Latest News
ഇടവക വികാരി ഫാ;ജോസഫ് മുളവനാല്‍ഇടവക വെബ്സൈറ്റ് ഉത്ഘാടനം നിര്‍വഹിച്ചു (more…)
KCYL ന്റെയ നേത്രത്വത്തിൽ 40 ഓളം പ്രായമായവരെ പളളിയിൽ കോണ്ടുവന് ഓശാന കുർബനയിൽ പങ്കീടുപ്പിച്ചു.കുർബനക്ക് ശേഷം സ്നേഹവിരുനും ഗെയിംസ് ഉം സന്കെടിപ്പിച്ചു
കുമരകം വള്ളാറ പള്ളിയുടെ മുന്‍ വികാരിയും ദൈവദാസനുമായ പൂതത്തില്‍ തൊമ്മിയച്ചന്റെ ചരമ വാര്‍ഷികവും അനുസ്‌മരണാ ശുശ്രൂഷകളും (more…)












